Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rainy Season:

Idukki

കാ​ല​വ​ര്‍​ഷം: മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേ​ശ​വു​മാ​യി അ​ധി​കൃ​ത​ര്‍

തൊ​ടു​പു​ഴ:​ ജി​ല്ല​യി​ല്‍ കാ​ല​വ​ര്‍​ഷം ശ​ക്തി പ്രാ​പി​ച്ചു തു​ട​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ ജി​ല്ല​യി​ല്‍ പ​ര​ക്കെ മ​ഴ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ലോ ​റേ​ഞ്ചി​ല്‍ മാ​ത്ര​മാ​ണ് മ​ഴ പെ​യ്തി​രു​ന്ന​തെ​ങ്കി​ല്‍ ചൊ​വ്വാ​ഴ്ച മു​ത​ല്‍ ഹൈ​റേ​ഞ്ചി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്.

ഇ​ന്നു മു​ത​ല്‍ സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ന്ന് ജി​ല്ല​യി​ല്‍ തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ടി​യോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മൊ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം.

ഇ​തോ​ടെ മ​ല​യോ​ര ജി​ല്ല​യാ​യ ഇ​ടു​ക്കി​യി​ല്‍ വ​ര്‍​ഷ​കാ​ല​ത്ത് പ​തി​വാ​യി ഉ​ണ്ടാ​കാ​റു​ള്ള ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍, മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ പോ​ലെ​യു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​ത്തു​ട​ങ്ങി.

ജ​ന​ങ്ങ​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍, മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ​ണം. പു​ഴ​യോ​രം, അ​ണ​ക്കെ​ട്ടു​ക​ളു​ടെ താ​ഴ്‌​വാ​ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​വ​രും അ​പ​ക​ട​സാ​ധ്യ​ത മു​ന്‍​കൂ​ട്ടി​ക്ക​ണ്ട് മാ​റി​ത്താ​മ​സി​ക്ക​ണം. ദു​ര​ന്ത​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും ക്യാ​മ്പു​ക​ളി​ലേ​യ്ക്ക് മാ​റ​ണം.

ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും മേ​ല്‍​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. അ​പ​ക​ടാ​വ​സ്ഥ മു​ന്നി​ല്‍​ക്ക​ണ്ട് സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റി​ത്താ​മ​സി​ക്ക​ണം.

കാ​റ്റി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി​വീ​ണും പോ​സ്റ്റു​ക​ള്‍ ത​ക​ര്‍​ന്നു​വീ​ണും അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം.ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ദി​ക​ള്‍ മു​റി​ച്ചു ക​ട​ക്കാ​നോ, ന​ദി​ക​ളി​ലോ മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മീ​ന്‍​പി​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കോ ഇ​റ​ങ്ങാ​ന്‍ പാ​ടി​ല്ല.

ജ​ലാ​ശ​യ​ങ്ങ​ള്‍​ക്ക് മു​ക​ളി​ലെ മേ​ല്‍​പ്പാ​ല​ങ്ങ​ളി​ല്‍ ക​യ​റി കാ​ഴ്ച കാ​ണു​ക​യോ സെ​ല്‍​ഫി എ​ടു​ക്കു​ക​യോ കൂ​ട്ടം കൂ​ടി നി​ല്‍​ക്കു​ക​യോ ചെ​യ്യ​രു​ത്. മ​ഴ ശ​ക്ത​മാ​കു​ന്ന അ​വ​സ​ര​ങ്ങ​ളി​ല്‍ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണം. വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍, ജ​ലാ​ശ​യ​ങ്ങ​ള്‍, മ​ല​യോ​ര മേ​ഖ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​നോ​ദ യാ​ത്ര​ക​ള്‍ മ​ഴ മു​ന്ന​റി​യി​പ്പ് മാ​റു​ന്ന​തു വ​രെ മാ​റ്റി വ​യ്ക്ക​ണം.

ജ​ലാ​ശ​യ​ങ്ങ​ളോ​ടു​ചേ​ര്‍​ന്ന റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണം. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന റോ​ഡു​ക​ളി​ലും ശ്ര​ദ്ധ വേ​ണം. അ​തി​ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റോ​ഡ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണം. ജ​ലാ​ശ​യ​ങ്ങ​ള്‍ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ന്ന​യി​ട​ങ്ങ​ളി​ല്‍ വാ​ഹ​നം ഓ​ടി​ക്കാ​ന്‍ ശ്ര​മി​ക്ക​രു​ത്.
സ്വ​കാ​ര്യ-​പൊ​തു ഇ​ട​ങ്ങ​ളി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍, പോ​സ്റ്റു​ക​ള്‍, ബോ​ര്‍​ഡു​ക​ള്‍, മ​തി​ലു​ക​ള്‍ തു​ട​ങ്ങി​യ​വ സു​ര​ക്ഷി​ത​മാ​ക്കേ​ണ്ട​തും മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കു​ക​യും ചെ​യ്യ​ണം. അ​പ​ക​ടാ​വ​സ്ഥ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്ത​ണം.
ദു​ര​ന്ത സാ​ധ്യ​താ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ എ​മ​ര്‍​ജ​ന്‍​സി കി​റ്റ് അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​ക്കി​വ​യ്ക്ക​ണം. അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ല്‍​ക്കാ​ണു​ന്ന ഘ​ട്ട​ത്തി​ലും സ​ഹാ​യ​ങ്ങ​ള്‍​ക്കു​മാ​യി 1077, 1070 എ​ന്നീ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

Latest News

Corehub Up